ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
അമ്മുമ്മക്കഥ കേള്‍ക്കാത്ത പുതുതലമുറക്ക് സൌകര്യാര്‍ത്ഥം വായിക്കാന്‍ ഒരു പുരാണം, കാര്‍ക്കോടക പുരാണം.സംഭവം പുരാണമാണെങ്കിലും വിവരണം എന്‍റെ ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..
ഹെഡര്‍ ഡിസൈന്‍ ചെയ്ത് തന്ന രായപ്പനു നന്ദി.

പുരാണം - അര്‍ജ്ജുനവധം


പഞ്ചപാണ്ഡവരില്‍ ഒരാളുടെ കൂടെ ദ്രൌപതി കഴിയുന്ന കാലഘട്ടത്തില്‍, മറ്റൊരാള്‍ അവിടെ ചെന്നാല്‍, ഒരു വര്‍ഷം തീര്‍ത്ഥയാത്രക്ക് പോകണം എന്നാണ്‌ വ്യവസ്ഥ.ഒരിക്കല്‍ ധര്‍മ്മപുത്രരോടൊപ്പം പാഞ്ചാലി കഴിയുന്ന കാലഘട്ടത്തില്‍ അര്‍ജ്ജുനന്‍ ആ കൊട്ടാരത്തില്‍ ചെല്ലുകയും, തത്ഫലമായി തീര്‍ത്ഥയാത്ര ചെയ്യേണ്ടി വരികയും ചെയ്തു.

അദ്ദേഹം ഗംഗാതീരത്തെത്തി...
ഇവിടെ വച്ച് കൌരവ്യന്‍ എന്ന നാഗത്തിന്‍റെ മകളായ ഉലൂപിയെ വിവാഹം ചെയ്തു.അവര്‍ക്ക് ജനിച്ച പുത്രന്‍റെ പേരായിരുന്നു ഇരാവാന്‍.ഈ യാത്രയില്‍ തന്നെയായിരുന്നു ചിത്രാംഗദന്‍ എന്ന രാജാവിന്‍റെ മകളായ ചിത്രാംഗദയെ അര്‍ജ്ജുനന്‍ വിവാഹം ചെയ്തത്.അവര്‍ക്ക് ജനിച്ച പുത്രനായിരുന്നു ബഭ്രുവാഹനന്‍.

കാലം കടന്ന് പോയി..
ഭാരതയുദ്ധം ആഗതമായി.ഇതില്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ചതി പ്രയോഗത്തിലൂടെ അര്‍ജ്ജുനന്‍ ഭീഷ്മരെ ശരശയ്യയില്‍ വീഴ്ത്തി.ഈ സംഭവം കണ്ട് വിഷമത്തിലായ ഭീഷ്മരുടെ അമ്മ ഗംഗാദേവി അര്‍ജ്ജുനനെ ശപിച്ചു..
പുത്രനാല്‍ കൊല്ലപ്പെടട്ടേ എന്നായിരുന്നു ശാപം!!

ഭാരതയുദ്ധം കഴിഞ്ഞു...
അശ്വമേധം നടക്കുകയാണ്.യാഗാശ്വവുമായി അര്‍ജ്ജുനന്‍ വരുന്നത് കണ്ട ഉലൂപിയുടെ പ്രേരണയാല്‍ ചിത്രാംഗദയുടെ പുത്രനായ ബഭ്രുവാഹനന്‍ അര്‍ജ്ജുനനെ എതിരിട്ടു.ആ യുദ്ധത്തില്‍ അര്‍ജ്ജുനന്‍ കൊല്ലപ്പെട്ടു.അങ്ങനെ ഗംഗാദേവിയുടെ ശാപം ഫലിച്ചു.

വാല്‍ക്ഷ്ണം:
ഗംഗാദേവി അര്‍ജ്ജുനനെ ശപിച്ച വിവരം ഉലൂപിക്ക് അറിയാമായിരുന്നു.അവള്‍ കൌര്യവനെ കൊണ്ട് ഗംഗാദേവിയോട് ശാപമോക്ഷം വാങ്ങിയിരുന്നു.ബഭ്രുവാഹനാല്‍ അര്‍ജ്ജുനന്‍ കൊല്ലപ്പെടുമ്പോള്‍, മൃതസജ്ഞീവനി മണി അര്‍ജ്ജുനന്‍റെ നെഞ്ചില്‍ വച്ചാല്‍ അര്‍ജ്ജുനന്‍ ജീവിക്കും എന്നായിരുന്നു ശാപമോക്ഷം.അങ്ങനെ ബഭ്രുവാഹനനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച ഉലൂപി തന്നെ അര്‍ജ്ജുനനെ ജീവിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
© Copyright
All rights reserved
Creative Commons License
Karkodaka Puranam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com