ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
അമ്മുമ്മക്കഥ കേള്‍ക്കാത്ത പുതുതലമുറക്ക് സൌകര്യാര്‍ത്ഥം വായിക്കാന്‍ ഒരു പുരാണം, കാര്‍ക്കോടക പുരാണം.സംഭവം പുരാണമാണെങ്കിലും വിവരണം എന്‍റെ ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..
ഹെഡര്‍ ഡിസൈന്‍ ചെയ്ത് തന്ന രായപ്പനു നന്ദി.

പുരാണം - ഏകാദശി


ചന്ദ്രവതി എന്നൊരു നഗരം..
അവിടുത്തെ രാജാവായിരുന്നു മുരന്‍.അസുരവംശത്തില്‍ പിറന്ന് ഇദ്ദേഹം ബ്രഹ്മാവിന്‍റെ അംശത്തില്‍ ജനിച്ച താലജംഘന്‍റെ പുത്രനായിരുന്നു.മഹാ അഹങ്കാരി.

ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ എന്നത്തെയും പോലെ വൈര്യത്തില്‍ തന്നെ.ബ്രഹ്മാവിന്‍റെ തേജസ്സ് ഉള്‍ക്കൊണ്ട ഈ മുരാസുരന്‍ ദേവന്‍മാര്‍ക്ക് ഒരു തീരാശാപമായി തീര്‍ന്നു.അങ്ങനെയിരിക്കെ ഒരു ദിവസം..

മുരാസുരനും വിഷ്ണുഭഗവാനും നേര്‍ക്ക് നേരെ സന്ധിച്ചു.എന്തിനു ഏറെ പറയുന്നു, അവര്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധമായി.പക്ഷേ ഈ യുദ്ധത്തില്‍ എന്നത്തെയും പോലെ വിഷ്ണുഭഗവാനു ജയിക്കാന്‍ ആയില്ല.അദ്ദേഹം യുദ്ധസ്ഥലത്ത് നിന്ന് പാലായനം ചെയ്തു.

രക്ഷപ്പെട്ട് ബദരികാശ്രമത്തിലെ സിംഗാവതി എന്ന ഗുഹയില്‍ എത്തിയ ഭഗവാന്‍ യോഗമായയെ ധ്യാനിച്ച് കൊണ്ട് അവിടെ കഴിഞ്ഞ് കൂടി.എന്നാല്‍ മുരന്‍ അവിടെയുമെത്തി.അപ്പോള്‍ വിഷ്ണു ഭഗവാന്‍ തന്‍റെ യോഗമായയില്‍ നിന്ന് ഒരു ദേവിയെ ജനിപ്പിച്ചു.ആ ദേവിയും മുരനും തമ്മില്‍ യുദ്ധമായി.അവസാനം മുരന്‍ കൊല്ലപ്പെട്ടു.അങ്ങനെ മുരന്‍റെ അഹങ്കാരം അവസാനിച്ചു.

വാല്‍കഷ്ണം:
മുരനെ വധിച്ചത്തില്‍ സന്തുഷ്ടനായ വിഷ്ണുഭഗവാന്‍ ആ ദേവിയെ 'ഏകാദശി' എന്ന നാമത്തില്‍ അറിയപ്പെടുമെന്നും, എല്ലാ വിധ പാപവും തുടച്ച് നീക്കാന്‍ കഴിവുള്ളവളായിരിക്കുമെന്നും അനുഗ്രഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
© Copyright
All rights reserved
Creative Commons License
Karkodaka Puranam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com