ഗം ഗണപതയെ നമഃ
പ്രപഞ്ച രഹസ്യങ്ങളും, ധര്‍മ്മസംഹിതകളും സാധാരണക്കാരനു മനസിലാകുന്ന രീതിയില്‍ കഥയായി രചിക്കപ്പെട്ടവയാണ് പുരാണങ്ങള്‍.ഇവ പ്രധാനമായും പതിനെട്ട് എണ്ണമാണെന്നാണ് പറയപ്പെടുന്നത്.
ബ്രഹ്മപുരാണം, വിഷ്ണുപുരാണം, ശിവപുരാണം, ഭാഗവതപുരാണം, പദ്മപുരാണം, നാരദപുരാണം, മാര്‍ക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, ലിംഗപുരാണം, വരാഹപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, സ്കന്ദപുരാണം, വാമനപുരാണം, മത്സ്യപുരാണം, കൂര്‍മ്മപുരാണം, ഗരുഡപുരാണം, ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയാണവ.അതേ പോലെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങള്‍, ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങള്‍ എന്നിവയെയും പുരാണങ്ങളില്‍ ഉള്‍പ്പെടുത്താം.ഇത് മാത്രമല്ല, സനല്‍ക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുര്‍വ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ടം, വിഷ്ണുധര്‍മ്മോത്തരം, നീലമറപുരാണം എന്നിങ്ങനെ പതിനെട്ട് ഉപപുരാണങ്ങളും ഉണ്ടത്രേ.
മേല്‍ സൂചിപ്പിച്ച പുരാണങ്ങളില്‍ നിന്നെല്ലാം വ്യത്യാസമാണ് കാര്‍ക്കോടക പുരാണം.കാരണം ഇതില്‍ ഉപദേശങ്ങളില്ല, പ്രപഞ്ച രഹസ്യങ്ങളില്ല, കുറേ പുരാണ കഥകള്‍ മാത്രം.പണ്ട് അമ്മുമ്മ പറഞ്ഞ് തന്ന കഥകള്‍, ചിലപ്പോഴെല്ലാം അച്ഛന്‍ പറഞ്ഞ് തന്ന കഥകള്‍, സാഹിത്യ വായന ശീലമില്ലെങ്കിലും പലപ്പോഴായി വായിച്ച പുരാണ കഥകള്‍, ഇവയെല്ലാം ചേര്‍ത്ത് വയ്ക്കാന്‍ ഒരിടം, അതാണ് കാര്‍ക്കോടക പുരാണം എന്ന ഈ ബ്ലോഗ്.ഇതില്‍ വിശദീകരിക്കുന്ന കഥകള്‍ പലയിടത്ത് നിന്ന് ശേഖരിച്ചതാണെങ്കിലും, ആഖ്യാന ശൈലി എന്‍റെ സ്വന്തമാണ്.മാത്രമല്ല, ഇതൊരു തുടര്‍ക്കഥയല്ല, ഒരോ അദ്ധ്യായവും ഒരോ കഥയാണ്.
പുരാണങ്ങള്‍....
പുരാണം - ആമുഖം
പുരാണം - സംജ്ഞ
പുരാണം - ധ്രുവന്‍
പുരാണം - കാവടി
പുരാണം - മാതലി
പുരാണം - തുളസി
പുരാണം - ഉര്‍വ്വശി
പുരാണം - ഗരുഡന്‍
പുരാണം - ബ്രഹ്മാവ്
പുരാണം - ചവ്യനന്‍
പുരാണം - ഏകാദശി
പുരാണം - അശ്മകന്‍
പുരാണം - അരുന്ധതി
പുരാണം - പ്രഭാവതി
പുരാണം - ഭീമസേനന്‍
പുരാണം - മന്ധാതാവ്
പുരാണം - ശൂര്‍പ്പണഖ
പുരാണം - തൃണബിന്ദു
പുരാണം - പാഞ്ചാലി
പുരാണം - ധര്‍മ്മഗുപ്തന്‍
പുരാണം - അര്‍ജ്ജുനവധം
പുരാണം - കൃഷ്ണാര്‍ജ്ജുന്‍
പുരാണം - സപ്തസാലങ്ങള്‍
പുരാണം - പാതാളരാവണന്‍
പുരാണം - അത്ഭുതരാമായണം
നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ വിലമതിക്കുന്നു...
ഈ സംരംഭം വായിച്ച ശേഷം..
കാര്‍ക്കോടകപുരാണത്തെ കുറിച്ചുള്ള..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍..
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍..
നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങള്‍..
എല്ലാം അറിയിക്കണേ..
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍..
ദയവായി ഇത് വഴി വരിക
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!!
സ്നേഹപൂര്‍വ്വം
അരുണ്‍ കരിമുട്ടം